ഒമിക്രോണിനെ പ്രതിരോധിക്കാൻ സ്പുട്‌നിക് വിയും സ്പുട്‌നിക് ലൈറ്റും; കോടിക്കണക്കിന് സ്പുട്‌നിക് ഒമിക്രോണ്‍ ബൂസ്റ്ററുകള്‍ ലഭ്യമാക്കുമെന്ന് അധികൃതർ

By സൂരജ് സുരേന്ദ്രന്‍.29 11 2021

imran-azhar

 

 

മോസ്‌കോ: കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദമായ B.1.1 529 കണ്ടെത്തിയത്. ഒമിക്രോൺ (OMICRON) എന്ന് പേര് നൽകിയിരിക്കുന്ന ഈ വകഭേദം ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത്.

 

ഇപ്പോഴിതാ സ്പുട്‌നിക് വി സ്പുട്‌നിക് ലൈറ്റ് വാക്സിനുകൾക്ക് ഒമിക്രോണിനെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്നാണ് നിര്‍മാതാക്കളായ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാദം.

 

വാക്‌സിനില്‍ മാറ്റംവരുത്തേണ്ടതില്ലെങ്കില്‍ 2022 ഫെബ്രുവരിയോടെ കോടിക്കണക്കിന് സ്പുട്‌നിക് ഒമിക്രോണ്‍ ബൂസ്റ്ററുകള്‍ ലഭ്യമാക്കുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സി.ഇ.ഒ. കിറില്‍ ദിമിത്രേവ് പറഞ്ഞു.

 

സ്പുട്‌നിക് അവതരിപ്പിച്ച വാക്‌സിന്‍ കോംബോകള്‍ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസുകള്‍ക്കെതിരെ പോരാടുന്നതില്‍ നിര്‍ണായകമാണെന്നും ദിമിത്രേവ് കൂട്ടിച്ചേര്‍ത്തു.

 

അതേസമയം ജര്‍മനി, ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നിവയ്ക്കു പുറമേ ഹോങ്കോങ്, ഇസ്രയേല്‍, ബല്‍ജിയം എന്നിവിടങ്ങളിലും ഒമിക്രോണ്‍ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

ഒമിക്രോണിനെതിരെയുളള ജാഗ്രതയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

 

തെക്കേ ആഫ്രിക്കയിലെ 10 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര യുകെ നിരോധിച്ചു.

 

OTHER SECTIONS