കേരളത്തിലേക്കുളള ശ്രമിക് ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കി

By praveenprasannan.24 05 2020

imran-azhar

മുംബൈ: കേരളം എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള ശ്രമിക് ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കി. താനെയില്‍ നിന്നും ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് പുറപ്പേടേണ്ടിയിരുന്ന ട്രെയിനാണ് റദ്ദാക്കിയത്.

 

ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്വാറന്റീന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് അടക്കം സാവകാശം ആവശ്യമുണ്ട്. അതിനാല്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കരുതെന്ന് കേരളം മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. 

തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ട്രെയിന്‍ ഓടിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കിയത്. കേരളത്തില്‍ ഞായറാഴ്ച മാത്രം 53 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

OTHER SECTIONS