ശ്രീനാരായണ ദര്‍ശനം പാഠ്യവിഷയമാക്കി മുംബൈ സര്‍വകലാശാല

By Rajesh Kumar.23 01 2021

imran-azhar

ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളും തത്വചിന്തയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി മുംബൈ സര്‍വകലാശാല. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ ഈ അദ്ധ്യനവര്‍ഷം ആരംഭിക്കും.

 

പിന്നാലെ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, എംഎ, എംഎഫില്‍, പിഎച്ച്ഡി കോഴ്‌സുകള്‍ ആരംഭിക്കും. പിഎച്ച്ഡി ഗവേഷണ വിഷയമായി അംഗീകരിക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കം കുറിച്ചു. ഇത് സംബന്ധിച്ച് യൂണിവേഴ്‌സല്‍ കോണ്‍ഫെഡറേഷന്‍ ഒഫ് ശ്രീനാരായണ ഓര്‍ഗനൈസേഷനും മുംബൈ സര്‍വകലാശാലും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.

 

മുംബൈ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ശിവഗിരി മഠത്തെ പ്രതിനിധീകരിച്ച് മഠം മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ പങ്കെടുത്തു.

 

OTHER SECTIONS