ഗുരുദേവൻറെ ജയന്തി ആഘോഷിക്കാൻ തയ്യാറായി ചെമ്പഴന്തി

By online desk.23 07 2019

imran-azhar

 

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 165–ാമത് ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ സെപ്തംബര്‍ 11,12,13 തീയതികളില്‍ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കുമെന്ന് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.

 

വിശേഷാല്‍ പൂജകള്‍, കേന്ദ്ര–സംസ്ഥാന മന്ത്രിമാരും സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കുന്ന സമ്മേളനങ്ങള്‍, പുഷ്പാലങ്കാരം, അന്നദാനം, സാഹിത്യ മത്സരങ്ങള്‍, ജയന്തി ഘോഷയാത്ര, വിദ്യാഭ്യാസ അവാര്‍ഡുകള്‍, കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

 

ഗാന്ധിപുരം എസ്.അശോക് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ശ്രീനാരായണ ഗുരുകുലത്തില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ (മുഖ്യ രക്ഷാധികാരി), മേയര്‍ വി.കെ. പ്രശാന്ത് (രക്ഷാധികാരി), സ്വാമി വിശുദ്ധാനന്ദ (പ്രസിഡന്റ്), സ്വാമി ശുഭാംഗാനന്ദ (സെക്രട്ടറി), എസ്. അശോക് കുമാര്‍ (വൈസ് പ്രസിഡന്റ്), ഷൈജു പവിത്രന്‍, കുണ്ടൂര്‍ എസ്. സനല്‍, വി.ആര്‍. ചന്ദ്രബാബു (ജോയിന്റ് സെക്രട്ടറിമാര്‍), അനീഷ് ചെമ്പഴന്തി (ജനറല്‍ കണ്‍വീനര്‍), പി.എസ്.ഷിബു (ട്രഷറര്‍) എന്നിവരെ ആഘോഷ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.സബ്കമ്മിറ്റി കണ്‍വീനര്‍മാരായി സി.രാജേന്ദ്രന്‍, കെ.രാജശേഖരന്‍, എസ്.മധുസൂദനന്‍ (ഫിനാന്‍സ്), എസ്.സുനില്‍കുമാര്‍, ബിനോജ് ചെമ്പഴന്തി, മഹാദേവന്‍, ജയശങ്കര്‍ (ഘോഷയാത്ര), എസ്.സനില്‍കുമാര്‍, ജി.രാജന്‍ (അന്നദാനവും അതിഥി സത്കാരവും), രാജേഷ് പുന്നവിള (പബ്‌ളിസിറ്റി), സുരേഷ് (എസ്.എന്‍.വി), വി.ശശിധരന്‍ (സ്‌റ്രേജ് ആന്‍ഡ് ഡെക്കറേഷന്‍), വി.അനില്‍കുമാര്‍, സോഹന്‍ലാല്‍ (ലൈറ്റ് ആന്‍ഡ് സൗണ്ട്), എസ്.ശിശുപാലന്‍, കെ.ആര്‍. വേണുഗോപാലന്‍ (സാഹിത്യ മത്സരം), ആര്‍.മോഹന്‍കുമാര്‍, ജി.സന്തോഷ്‌കുമാര്‍ (പൂജ ആന്‍ഡ് പുഷ്പാലങ്കാരം), എസ്. ഷാജി (പ്രോഗ്രാം), വി.ശിവകുമാര്‍, വി.കനകാംബരന്‍ (മീഡിയ) എന്നിവരെയും തിരഞ്ഞെടുത്തു.സെപ്തംബര്‍ 13ന് വൈകിട്ട് 4ന് ഗുരുകുലത്തില്‍ നിന്നാരംഭിക്കുന്ന ജയന്തി ഘോഷയാത്ര ഉദയഗിരി, ചെല്ലമംഗലം, കരിയം ചെക്കാലമുക്ക്, വെഞ്ചാവോട് വഴി ചെമ്പഴന്തി പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ വരെ പോയി തിരിച്ച് ഗുരുകുലത്തില്‍ സമാപിക്കും.

OTHER SECTIONS