ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണം ആര്‍ക്ക്? നിർണായക വിധി ഇന്ന്

By Sooraj Surendran.12 07 2020

imran-azhar

 

 

ന്യൂ ഡൽഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണം ആർക്കെന്നുള്ളതിനെ സംബന്ധിച്ചുള്ള തർക്ക വിഷയത്തിൽ സുപ്രീംകോടതി വിധി ഇന്ന് പുറപ്പെടുവിക്കും. 'ബി നിലവറ' തുറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. 2011ൽ കേരള ഹൈക്കോടതി ക്ഷേത്രം അനന്തരാവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് രാജകുടുംബം സുപ്രീംകോടതിയിൽ നൽകിയ ഹർജിയിന്മേലാണ് ഇന്ന് വിധിയുണ്ടാകുക. ക്ഷേത്രത്തിന്റെ ഭരണത്തിനും, നടത്തിപ്പിനുമായി പ്രത്യേക സമിതിയെ രൂപീകരിക്കണമെന്നും സർക്കാരും, രാജകുടുംബവും കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 

അതേസമയം ഭരണമായ അധികാരങ്ങളിൽ മാത്രമാണ് അവകാശം ഉന്നയിക്കുന്നതെന്നാണ് രാജകുടുംബത്തിന്റെ വാദം. പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിൽ തിരുവിതാംകൂർ രാജകൊട്ടാരത്തിന് അർഹമായ സ്ഥാനം വേണമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ വി രതീശൻ പ്രതികരിച്ചു. ക്ഷേത്രത്തിലെ ബി നിലവറയിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് ഇനിയും നടത്താനുണ്ട്. എന്നാൽ നിലവറ തുറന്നാൽ ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിക്കുമെന്നാണ് രാജകുടുംബം പറയുന്നത്. ബി നിലവറ തുറക്കണമോ എന്ന കാര്യത്തിലും ഇന്ന് വിധിയുണ്ടാകും.

 

OTHER SECTIONS