ശ്രീദേവിയുടെ മരണം ആസൂത്രിതം, യു എ ഇയില്‍ വെച്ച് മരിച്ചാല്‍ മാത്രം കിട്ടുന്ന 240 കോടിയുടെ ഇന്‍ഷുറന്‍സിന് വേണ്ടിയെന്ന് സംശയം: മുന്‍ എസിപി വേദ് ഭൂഷണ്‍

By Amritha AU.17 May, 2018

imran-azhar

 


ശ്രീദേവിയുടെ മരണം ആസൂത്രിതമാണെന്നും മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായും ആരോപിച്ച് ഡല്‍ഹി പൊലീസിലെ മുന്‍ എസിപി വേദ് ഭൂഷണ്‍. ഒമാനില്‍ ശ്രീദേവിക്ക് 240 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസിയുണ്ടെന്നും ഈ ഇന്‍ഷൂറന്‍സ് തുക യുഎഇയില്‍ വെച്ച് മരിച്ചാല്‍ മാത്രമേ ലഭിക്കുകയുള്ളൂ.ഈ പണത്തിന് വേണ്ടിയാണ് ശ്രീദേവിയെ കൊലപ്പെടുത്തിയതെന്ന് സംശയം ഉന്നയിക്കുന്നു.

 

 

'ഒരാളെ ബാത്ത് ടബ്ബി ല്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാനും കുറ്റകൃത്യമാണെന്നതിന് തെളിവ് അവശേഷിപ്പിക്കാതെയിരിക്കാനും അപകടമരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ഇത് ഒരു ആസൂത്രിത കൊലപാതകമായിട്ടാണ് എനിക്ക് തോന്നുന്നതെന്നും വേദ് ഭൂഷണ്‍ പറഞ്ഞു. ദുബൈയില്‍ ഉള്‍പ്പെടെ പോയി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.പൊലീസ് സേനയില്‍ നിന്ന് വിരമിച്ച വേദ് ഭൂഷണ്‍ ഇപ്പോള്‍ സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്.

 

 

ഫെബ്രുവരി 26ന് ദുബൈ പൊലീസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം ശ്രീദേവിയുടേത് അപകടമരണം ആണെന്നും ബാത്ത് ടബ്ബില്‍ ബോധരഹിതയായി വീണ ശ്രീദേവി മരിക്കുകയായിരുന്നൂവെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ദുബൈയിലെ ജുമെയ്‌റ എമിറേറ്റ്‌സ് ടവര്‍ സന്ദര്‍ശിച്ചെങ്കിലും ശ്രീദേവി മരിച്ച മുറി സന്ദര്‍ശിക്കാന്‍ വേദ് ഭൂഷണ് അനുവാദം ലഭിക്കാത്തതുകൊണ്ട് ശ്രീദേവി മരിച്ച മുറിയുടെ അതേ രീതിയിലുള്ള മറ്റൊരു മുറിയില്‍ മരണം റീക്രിയേറ്റ് ചെയ്യ്താണ് മരണം ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്നത്.

 

 

ഇന്‍ഷുറന്‍സ് തുകയായ 240 കോടി ലഭിക്കുന്നതിന് വേണ്ടി ശ്രീദേവിയെ കൊലപ്പെടുത്തിയതാണെന്നാരോപിച്ച് നിര്‍മ്മാതാവായ സുനില്‍ സിംഗ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജി കോടതി തളളിയിരുന്നു.

 

 

OTHER SECTIONS