വയനാട്ടില്‍ മത്സരിക്കാന്‍ രാഹുലിന് ധൈര്യമുണ്ടോയെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

By anju.25 03 2019

imran-azhar


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ ബിഡിജെഎസിന്റെ അനുമതിയോടെ ഇവിടെ ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

 

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ എതിരാളിയായി സ്മൃതി ഇറാനിയെ ഇവിടെയും കൊണ്ടുവരാന്‍ ബിജെപി ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീധരന്‍പിള്ളയുടെ വെല്ലുവിളി.

 

അതേസമയം, വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതിനേക്കുറിച്ച് ഇതുവരെ തീരുമാനമൊന്നുമായിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്ദീപ് സിംഗ് സുര്‍ജെവാല തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. വാര്‍ത്താ സമ്മേളനത്തിനെത്തിയ രാഹുല്‍ ഗാന്ധിയാകട്ടെ ഇതേക്കുറിച്ച് പ്രതികരിച്ചതുമില്ല.

OTHER SECTIONS