സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി

By UTHARA.13 11 2018

imran-azhar


തിരുവനന്തപുരം : .സംസ്ഥാന സര്‍ക്കാര്‍ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.സര്‍ക്കാരിന് ഇനിയും വിശ്വാസികളുടെ വിശ്വാസം ആര്‍ജിക്കാന്‍ സാധിച്ചിട്ടില്ല എന്നും എന്‍ഡിഎ മുന്നണിയിലെ പാര്‍ട്ടികള്‍ പങ്കെടുക്കണമോ എന്നത് സംബന്ധിച്ച്‌ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി .സര്‍ക്കാറിന് ഇപ്പോഴും അര്‍ഹതപ്പെട്ട നീതി വിശ്വാസികള്‍ക്ക് നല്‍കാന്‍ തയാറല്ലെന്ന നിലപാട് ആണ് ഉള്ളതാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി .

OTHER SECTIONS