ശ്രീ​ല​ങ്ക​ൻ സ്ഫോ​ട​ന പരമ്പരയിൽ 13 പേ​ർ അ​റ​സ്റ്റി​ൽ

By uthara.21 04 2019

imran-azhar

 

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനത്തില്‍  13 പേർ അറസ്റ്റിൽ . കൊളംബോയില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളിലാണ് സ്‌ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്ഫോടനങ്ങളുണ്ടായത്.

 

ആക്രമണത്തെ തുടർന്ന് 215 പേരാണ് കൊല്ലപ്പെട്ടത്. മലയാളിയും ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു .ഞയറാഴ്ച രാവിലെ 8.45ന് ഈസ്റ്റർ തിരുക്കർമങ്ങൾക്കിടെയായിരുന്നു കൊളംബോ സെന്‍റ് ആന്‍റണീസ് കത്തോലിക്ക പള്ളി, നെഗോംബോ സെന്‍റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളി, ബട്ടിക്കലോവ സിയോൻ പ്രോട്ടസ്റ്റന്‍റ് പള്ളി എന്നിവിടങ്ങളിൽ സ്പോടനപരമ്പര അരങ്ങേറിയത് .

OTHER SECTIONS