ശ്രീലങ്കന്‍ സ്‌ഫോടനത്തിന് പിന്നില്‍ എന്‍ടിജെയെന്ന് സൂചന

By uthara.22 04 2019

imran-azhar

 

കൊളംബോ : ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ എന്‍ടിജെയെന്ന് സൂചന . ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭ്യമായിരുന്നതായി പ്രധാനമന്ത്രി സ്ഥിതീകരിച്ചു . ഇതേ തുടർന്നുള്ള റിപ്പോര്‍ട്ട് പൊലീസ് മേധാവി പുജിത് ജയസുന്ദര ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കി .

 

അതേ സമയം ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ തെളിവുകൾ ലഭ്യമാകാത്ത സാഹചര്യത്തിൽ മുൻകരുതൽ എടുത്തിരുന്നില്ല എന്നും റെനില്‍ വിക്രമസിംഗെ അറിയിച്ചു .ഇതുവരെയും ആരും സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല . ശ്രീലങ്കന്‍ പോലീസാണ് 13 പേരെ അറസ്റ്റു ചെയ്തത്.

OTHER SECTIONS