കൊളംബോ സ്ഫോടന പരമ്പര; ഇന്ത്യ രഹസ്യ വിവരം നൽകിയിരുന്നുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി

By Sooraj Surendran .24 04 2019

imran-azhar

 

 

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ നടന്ന ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട് ഇന്ത്യ രഹസ്യ വിവരങ്ങൾ നൽകിയിരുന്നതായി ശ്രീലങ്കൻ പ്രധാനമന്ത്രി റാണിൽ‌ വിക്രമസിംഗെ. എന്നാൽ നടപടി സ്വീകരിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു എൻഡിടിവിയുമായി നടന്ന അഭിമുഖത്തിലാണ് പ്രധാനമന്ത്രി റണിൽ‌ വിക്രമസിംഗെയുടെ വെളിപ്പെടുത്തൽ. കൊളംബോ സെന്‍റ് ആന്‍റണീസ് കത്തോലിക്ക പള്ളി, നെഗോംബോ സെന്‍റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളി, ബട്ടിക്കലോവ സിയോൻ പ്രോട്ടസ്റ്റന്‍റ് പള്ളി എന്നിവിടങ്ങളിൽ ഈസ്റ്റർ ദിനത്തിൽ രാവിലെ 8:30 ഓടെയാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ 326 ഓളം പേരാണ് മരിച്ചത് നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ആക്രമണത്തിലെ വൈദേശിക ഇടപെടൽ സംബന്ധിച്ച അന്വേഷണത്തിന് വിദേശ ഏജൻസികളുടെ സഹായം അഭ്യർഥിച്ചതായും ലങ്കൻ പ്രധാനമന്ത്രി പറഞ്ഞു. നിലവിൽ ചൈനയും പാക്കിസ്ഥാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളുമായി ബന്ധപ്പെട്ടാണ് കേസന്വേഷണം പുരോഗമിക്കുന്നത്.

OTHER SECTIONS