ശ്രീനഗറിൽ തടിപ്പാലം തകർന്ന് അഞ്ചു പേർ മരിച്ചു

By BINDU PP .13 May, 2018

imran-azhar

 

 

ശ്രീനഗര്‍: ശ്രീനഗറിൽ നദിക്ക് മുകളിൽ ഉള്ള തടിപ്പാലം തകർന്ന് അഞ്ചു പേർ മരിച്ചു. കാലപ്പഴക്കം ചെന്ന തടിപ്പാലമാണ് തകർന്നു വീണത്. പാക് അധീന കാശ്മീരില്‍ നീലം താഴ്വരയിലെ കാലപ്പഴക്കം ചെന്ന തടിപ്പാലം തകര്‍ന്നാണ് അഞ്ച് വിദ്യാര്‍ത്ഥികല്‍ മരിച്ചത്. പാലത്തില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ ദാരുണമായി മരിച്ചത്. പന്ത്രണ്ടുപേരെ കാണാതായിട്ടുണ്ട്.11 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പാക് സൈന്യവുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. അകേസമയം നദിയിലെ വെള്ളത്തിന്റെ കൊടുംതണുപ്പ് രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുന്നുണ്ട്. നാലുപേര്‍ക്ക് കയാറാന്‍ പറ്റുന്ന പാലത്തില്‍ 20-ലേറെ പേര്‍ കയറിയതാണ് അപകടത്തിന് കാരണമായത്.

OTHER SECTIONS