ശ്രീജിവിന്‍റെ മരണം: സിബിഐ അന്വേഷിക്കില്ലെന്ന് സർക്കാരിനെ അറിയിച്ചു

By Bindu.13 Jan, 2018

imran-azhar

 

 

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കില്ല. കേസ് അന്വേഷിക്കണമെന്ന കേരള സർക്കാറിന്‍റെ ആവശ്യം തള്ളി സിബിഐ കത്ത് നൽകി. നിരവധി കേസുകൾ പക്കലുണ്ടെന്നും അതുകൊണ്ട് ഈ കേസ് നിലവിൽ ഏറ്റെടുക്കാനാകില്ലെന്നുമാണ് സിബിഐ രേഖാമൂലം അറിയിച്ചിരിക്കുന്നത്. ശ്രീജിവിന്‍റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം 763 ദിവസം പിന്നിട്ടതോടെയാണ് കത്ത് പുറത്തുവന്നത്.ശ്രീജിവിന്‍റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

 

OTHER SECTIONS