നാളികേരകൃഷി പ്രോത്സാഹിപ്പിക്കണം; ലങ്കന്‍ മന്ത്രിയുടെ വാര്‍ത്താസമ്മേളനം തെങ്ങിന് മുകളില്‍

By Web Desk.20 09 2020

imran-azhar

 

 

കൊളംബോ: രാജ്യം നേരിടുന്ന നാളികേര ദൗര്‍ലഭ്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ശ്രീലങ്കയില്‍ നാളികേര വകുപ്പ് മന്ത്രി തെങ്ങിന്‍ മുകളിലിരുന്ന് വാര്‍ത്താസമ്മേളനം നടത്തി. രാജ്യം നേരിടുന്ന നാളികേര ദൗര്‍ലഭ്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താനായിരുന്നു മന്ത്രി അരുന്ദിക ഫെര്‍ണാണ്ടോയുടെ സാഹസം. ദന്‍കോട്ടുവയിലെ തന്റെ തെങ്ങിന്‍തോട്ടത്തിലേക്കാണ് മന്ത്രി മാധ്യമപ്രവര്‍ത്തകരെ വാര്‍ത്താസമ്മേളനത്തിന് ക്ഷണിച്ചത്.മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ തെങ്ങില്‍ വലിഞ്ഞു കയറിയ മന്ത്രി തേങ്ങയും ഇട്ടു. തുടര്‍ന്നായിരുന്നു തെങ്ങിന്‍ മുകളിലിരുന്നുള്ള വാര്‍ത്താസമ്മേളനം.

 

രാജ്യം വലിയ രീതിയില്‍ നാളികേര ക്ഷാമം അനുഭവിക്കുകയാണ്. അതിനാല്‍ ലഭ്യമായ എല്ലാ സ്ഥലങ്ങളും തെങ്ങുകള്‍ വെച്ചുപിടിച്ച് നാളികേര കൃഷിക്കായി വിനിയോഗിക്കണമെന്നും അതുവഴി രാജ്യത്തിന് നാളികേര കയറ്റുമതിയിലൂടെ വിദേശനാണ്യം നേടിക്കൊടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്താകമാനം നാളികേര ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യകത കൂടിയതോടെ നാളികേരത്തിന്റെ വില ഉയര്‍ന്നുവെന്ന് മന്ത്രി പറഞ്ഞു. തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് തെങ്ങ് ഒന്നിന് 100 രൂപ വച്ച് നല്‍കാനും പദ്ധതിയുണ്ട്.

 

OTHER SECTIONS