കൊളംബോ സ്ഫോടന പരമ്പര; ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു (വീഡിയോ)

By Sooraj Surendran .23 04 2019

imran-azhar

 

 

കൊളംബോ: ഈസ്റ്റർ ദിനത്തിൽ കൊളംബോയിൽ നടന്ന സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐഎസ് ഏറ്റെടുത്തു. കൊളംബോയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് എന്നിവിടങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ 326ലധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഐഎസ് ചാവേർ ബാഗിൽ ബോംബുമായി പള്ളിയിലേക്ക് കടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടു.

#WATCH Colombo: CCTV footage of suspected suicide bomber (carrying a backpack) walking into St Sebastian church on Easter Sunday. #SriLankaBombings (Video courtesy- Siyatha TV) pic.twitter.com/YAe089D72h

— ANI (@ANI) April 23, 2019 " target="_blank">

അതേസമയം ഐഎസിന്‍റെ പ്രഖ്യാപനത്തോട് ശ്രീലങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തുന്ന രാജ്യങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെയാണ് ആക്രമണമെന്നും സംഘടന വ്യക്തമാക്കി. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു മലയാളി സ്ത്രീ ഉൾപ്പടെ 10 ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു. മാർച്ച് 15ന് ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയാണ് ഇതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തത്.

OTHER SECTIONS