കൊളംബോ സ്‌ഫോടനം; ട്രംപിന്റെ ട്വീറ്റില്‍ ഗുരുതരമായ പിഴവ്

By anju.21 04 2019

imran-azhar

 

കൊളംബോ: ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ട്വീറ്റില്‍ ഗുരുതരമായ പിഴവ്. 
സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണത്തിലാണ് പിഴവുണ്ടായത്. ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തില്‍ 138 പേര്‍ മരിച്ചു എന്നതിന് പകരം 138 മില്യണ്‍ പേര്‍ മരിച്ചുവെന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്. തെറ്റ് പറ്റിയ ഉടനെതന്നെ തിരുത്തി പുതിയ ട്വീറ്റ് വന്നെങ്കിലും നിമിഷങ്ങള്‍ക്കകം സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു.


ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിവസം രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. കൊളംബോയില്‍ എട്ടിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. മൂന്ന് പള്ളികളും മൂന്ന് പഞ്ചനക്ഷത്രഹോട്ടലുകളും ഇതില്‍ ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ടവരില്‍ വിദേശികളും ഒരു മലയാളിയും ഉള്‍പ്പെടുന്നു.

OTHER SECTIONS