കൊളംബോ സ്ഫോടന പരമ്പര; പ്രതിരോധ സെക്രട്ടറി രാജിവെച്ചു

By Sooraj Surendran.25 04 2019

imran-azhar

 

 

കൊളംബോ: കൊളംബോയിൽ നടന്ന സ്ഫോടന പരമ്പരക്ക് പിന്നാലെ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെർണാൻഡോ രാജിവെച്ചു. അതേസമയം രാജി പ്രതിരോധ സെക്രട്ടറി എന്ന നിലയിൽ തന്റെ ഭാഗത്ത് പിഴവുണ്ടായതുകൊണ്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൻറെ കീഴിലുള്ള ചില സ്ഥാപനങ്ങളുടെ പരാജയമാണ് രാജിക്ക് കാരണമെന്ന് ഫെർണാൻഡോ പറഞ്ഞു. രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്സ് ആണ് പ്രതിരോധ സെക്രട്ടറിയുടെ രാജി റിപ്പോർട്ട് ചെയ്തത്. ഈസ്റ്റർ ദിനത്തിൽ രാവിലെ 8:45 ഓടെയാണ് മൂന്ന് പള്ളികളിലും ഒരു പഞ്ചനക്ഷത്ര ഹോട്ടലിലുമായി സ്ഫോടനം നടന്നത്. ആക്രമണത്തിൽ അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവയ്ക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

OTHER SECTIONS