മതിയായ ഇന്ധനമില്ല; ശ്രീലങ്കൻ ക്രിക്കറ്റ്താരങ്ങൾ സഞ്ചരിച്ചിരുന്ന വിമാനം തിരുവനന്തപുരത്തിറക്കി

By sisira.06 07 2021

imran-azhar

 

 

 

തിരുവനന്തപുരം: മതിയായ ഇന്ധനമില്ലാതിരുന്നതിനെത്തുടർന്ന് ശ്രീലങ്കൻ എയർവേയ്‌സിന്റെ കൊളംബോയിലേക്കുള്ള വിമാനം തിരുവനന്തപുരത്തിറക്കി.

 

ശ്രീലങ്കൻ ക്രിക്കറ്റ്താരങ്ങൾ സഞ്ചരിച്ചിരുന്ന വിമാനമാണ് തിരികെയിറക്കിയത്. ലണ്ടൻ പര്യടനം കഴിഞ്ഞശേഷം താരങ്ങൾ തിരികെ കൊളംബോയിലേക്കു മടങ്ങുകയായിരുന്നു.


ലണ്ടനിൽനിന്നു പുറപ്പെട്ട വിമാനത്തിന് യാത്രാമധ്യേ സാങ്കേതികപ്രശ്‌നങ്ങളുണ്ടായി. ഇതു പരിഹരിക്കുന്നതിന് പൈലറ്റ് വിമാനത്തിനെ മസ്‌കറ്റിലേക്കു തിരിച്ചുവിട്ടു.

 

എന്നാൽ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വിമാനത്തിന് അവിടെ ഇറങ്ങാനുള്ള അനുമതി ലഭിച്ചില്ല.

 

അനുമതി കാത്ത് രണ്ടുവട്ടം കടലിനു മീതെ ചുറ്റിക്കറങ്ങി. അനുമതി വൈകിയതോടെ വിമാനം കൊളംബോയ്ക്കു തിരിച്ചു.

 

എന്നാൽ, യാത്രാമധ്യേ ഇന്ധനക്കുറവുള്ളതായി പൈലറ്റിന് സൂചന ലഭിച്ചു. ഇതേത്തുടർന്ന് കൊളംബോയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് ഇറങ്ങാൻ അനുമതി തേടുകയായിരുന്നു.

 

വിമാനത്തിൽനിന്ന് ക്രിക്കറ്റ് താരങ്ങളെ പുറത്തിറക്കിയില്ല. ഇന്ധനം നിറച്ചശേഷം വിമാനം കൊളംബോയിലേക്കു പുറപ്പെട്ടു.

 

OTHER SECTIONS