ബദ്ഗാമില്‍ കോപ്റ്റർ തകർന്നത് വ്യോമസേനയുടെ വെടിവയ്പ്പിലെന്ന് റിപ്പോർട്ട്

By Anil.21 05 2019

imran-azhar

 

ശ്രീനഗര്‍: കശ്മീരിൽ കോപ്റ്റർ തകർന്നുവീണ് 7 പേർ മരിച്ച സംഭവത്തിനെ തുടര്‍ന്ന് ശ്രീനഗർ എയർബേസിലെ എയർ ഓഫീസർ കമാൻഡിംഗിനെ മാറ്റി. പാക് ഡ്രോണാണെന്ന് തെറ്റിദ്ധരിച്ച്‌ വ്യോമസേന നടത്തിയ വെടിവയ്പ്പിലാണ് കോപ്റ്റർ തകർന്നത്. നടപടിക്രമം പാലിക്കാത്തതിനാൽ ക്രിമിനൽ ചുമത്തുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.

 

ഫെബ്രുവരി 27 നാണ് എംഐ17 ഹെലികോപ്റ്റര്‍ ശ്രീനഗറിന് സമീപമുള്ള ബദ്ഗാമില്‍ തകര്‍ന്ന് വീണ് ഒരു ഗ്രാമവാസിയുൾപ്പടെ 6 പേർ മരിച്ചത്. നൗഷേര മേഖലയില്‍ പാക് ഫൈറ്റര്‍ ജെറ്റുകളുമായി വായുസേന ഏറ്റുമുട്ടുന്നതിനിടയിലായിരുന്നു ഈ സംഭവം.

OTHER SECTIONS