ലഹരിക്കേസ്: മകനെ കാണാൻ ആർതർ റോഡ് ജയിലിലെത്തി ഷാരൂഖ് ഖാൻ

By Vidya.21 10 2021

imran-azhar

 


മുംബൈ: മകൻ ആര്യൻ ഖാനെ കാണാൻ ആർതർ റോഡ് ജയിലിലെത്തി ഷാരൂഖ് ഖാൻ.മയക്ക് മരുന്ന് കേസിൽഇന്നലെ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സന്ദർശനം.ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് ബോംബെ ഹൈകോടതി പരിഗണിക്കും. സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്.

 

 


എന്നാൽ ഉന്നത സ്വാധീനമുള്ള ആര്യൻ ഖാന് ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് എൻഡിപിഎസ് പ്രത്യേക കോടതി ജഡ്ജി വിവി പാട്ടീൽ ജാമ്യപേക്ഷ തള്ളിയത്.

 

 


ആര്യന് ലഹരി കടത്ത് സംഘവുമായി നിരന്തര ബന്ധംഉണ്ട്. എൻസിബി സമർപ്പിച്ച വാട്‌സ്ആപ്പ് തെളിവുകൾ കോടതി പൂർണ്ണമായും അംഗീകരിച്ചു.ജാമ്യപേക്ഷ കോടതി തള്ളിയതോടെ ആര്യൻ കടുത്ത നിരാശയിലാണെന്ന് ആർതർ ജയിൽ അധികൃതർ നൽകുന്ന വിവരം.

 

 

 

OTHER SECTIONS