എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 2ന്

By Ambily chandrasekharan.26 Apr, 2018

imran-azhar

 


കൊച്ചി: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 2ന് പ്രസിദ്ധീകരിക്കും. പരീക്ഷ എഴുതി കാത്തിരിക്കുന്ന കുട്ടികളുടെ കാത്തിരിപ്പിനു വിരാമമാകുകയാണ്.ഇനി ഏതാനും ദിവസങ്ങള്‍ മാത്രം.മൂല്യനിര്‍ണയം പൂര്‍ത്തിയായതോടെ ക്യാമ്പുകള്‍ അടച്ചു. പരീക്ഷയുടെ മറ്റ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് ദിവസം കൂടി വേണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്ര നാഥ് പറഞ്ഞു. 30ന് ചേരുന്ന പരീക്ഷാബോര്‍ഡിലാവും ഫലപ്രഖ്യാപന തീയതി ഔദ്യോഗികമായി അംഗീകരിക്കുക.കൂടാതെ ഓാരോ പേപ്പറും നോക്കിയ അദ്ധ്യാപകനെ മനസിലാക്കാന്‍ കഴിയും വിധമാണ് ഇത്തവണ സോഫ്റ്റ് വെയര്‍ സജ്ജീകരിച്ചിരിക്കുനത്.അതുകൊണ്ട് തന്നെ അപാകത ഉണ്ടായാല്‍ മൂല്യ നിര്‍ണയം നടത്തിയവരെ പെട്ടെന്ന് കണ്ടെത്താന്‍ കഴിയുന്നതുമാണ്.പേപ്പര്‍ വാലുവേഷനുശേഷം ക്യാമ്പുകളില്‍ നിന്ന് അതത് ദിവസത്തെ മാര്‍ക്കുകള്‍ ഓണ്‍ലൈനായാണ് അപ്‌ലോഡ് ചെയ്തിരുന്നത്. മാര്‍ക്ക് ലിസ്റ്റുകള്‍ പരീക്ഷാഭവനില്‍ എത്തിച്ച്, അപ്‌ലോഡ് ചെയ്ത മാര്‍ക്കുകള്‍ ശരിയാണോയെന്ന് പരിശോധിക്കുന്നതാണ്. ടാബുലേഷന്‍ ഇന്ന് പൂര്‍ത്തിയാക്കുകയും ചെയ്യുന്നതാണ്.ഗ്രേസ് മാര്‍ക്കുകളും ഐ.ടി പരീക്ഷയുടെ മാര്‍ക്കും ഇവയോടൊപ്പം കൂട്ടിച്ചേര്‍ക്കും. റവന്യൂ, വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിലും ഫലം ഒത്തുനോക്കുന്നതാണ്.

OTHER SECTIONS