ഫുട്‍ബോൾ ദൈവത്തിന്റെ സംസ്കാരം ബ്യൂണസ് ഐറിസിലെ കാസ റൊസാഡ കൊട്ടരത്തില്‍

By Web Desk.26 11 2020

imran-azhar

 

 

ബ്യൂണസ് ഐറിസ്: അന്തരിച്ച ഫുട്‍ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്കാരം ബ്യൂണസ് ഐറിസിലെ കാസ റൊസാഡ കൊട്ടരത്തില്‍ നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെ വ്യാഴാഴ്ച സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് അർജന്റീന സർക്കാർ അറിയിച്ചിരിക്കുന്നത്.

 

മറഡോണയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഫുട്‍ബോൾ ആരാധകരുടെ പ്രിയ താരത്തെ അവസാനമായി ഒരു നോക്ക് കാണാൻ സർക്കാർ വസതിയിൽ വൻ ജനപ്രവാഹമാണ്.

 

ഹൃദയാഘാതം മൂലം ടിഗ്രെയിലെ സ്വവസതിയില്‍ ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 11.30-ഓടെയായിരുന്നു ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ അന്ത്യം. രാത്രി 1.30-ഓടെയാണ് മാറഡോണയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി സര്‍ക്കാര്‍ വസതിയില്‍ എത്തിച്ചത്.

 

OTHER SECTIONS