റെഞ്ചിയുടെ മകളെയും കൊല്ലാൻ ശ്രമിച്ചിരുന്നു; ജോളിയുടെ കൂടുതൽ മൊഴികൾ പുറത്ത്

By Chithra.08 10 2019

imran-azhar

 

കോഴിക്കോട് : കൂടത്തായിലെ കൊലപാതക പരമ്പര ആസൂത്രണം ചെയ്തതിന് പോലീസ് കസ്റ്റഡിയിലുള്ള ജോളിയുടെ വെളിപ്പെടുത്തൽ ഞെട്ടലുണ്ടാക്കുന്നവ. പെൺകുട്ടികളോട് വെറുപ്പായിരുന്നുവെന്നും ആദ്യ ഭർത്താവ് റോയിയുടെ സഹോദരി റെഞ്ചിയുടെ മകളെ ഇല്ലാതാകാൻ ശ്രമിച്ചിരുന്നുവെന്നും ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു.

 

കുടുംബത്തിലെ ചില പെൺകുട്ടികളെ കൊലപ്പെടുത്താനും താൻ ശ്രമിച്ചിരുന്നുവെന്നും ജോളി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഒന്നിലേറെ തവണ ഗർഭച്ഛിദ്രം നടത്തിയതായും ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്.

OTHER SECTIONS