ഇന്ത്യൻ ഓഹരി വിപണയിൽ ഉയർച്ച; രൂപയുടെ മൂല്യവും ഉയർന്നു

By Sooraj S.12 10 2018

imran-azhar

 

 

കൊച്ചി: തുടർച്ചയായ തകർച്ചക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ നേരിയ ഉയർച്ച. രൂപയുടെ മൂല്യത്തിലും ഉയർച്ചയുണ്ടായി. മാത്രമല്ല ഡോളറിനെതിരെയും രൂപയുടെ മൂല്യം ഉയർന്നിരിക്കുകയാണ്. എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ എന്നീ സ്വകാര്യ ബാങ്കുകളുടെ ഓഹരികളിലും ഉയർച്ച വന്നിട്ടുണ്ട്. നിഫ്റ്റി 237.85പോയിന്റോടെയാണ് ക്ലോസ് ചെയ്തത്. വരുന്ന ആഴ്ചകളിൽ ഓഹരി വിപണിയിൽ കൂടുതൽ ഉയർച്ച ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 73.67ലാണ് ഇപ്പോൾ രൂപയുടെ വ്യാപാരം നടക്കുന്നത്. 1454 ഒാഹരികൾ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ 317 ഒാഹരികൾ ഇടിവോടെയാണ് ക്ലോസ് ചെയ്തത്. ഓട്ടോ, ബാങ്കിങ്, മെറ്റൽ, റിയൽറ്റി, എനർജി ഒാഹരികൾ മികച്ച രീതിയിൽ ക്ലോസ് ചെയ്തപ്പോൾ, ഐ ടി മേഖലയിലെ ഓഹരികൾ ഇടിവോടെയാണ് ക്ലോസ് ചെയ്തത്.

OTHER SECTIONS