കോഴിക്കൂട് തകർത്ത് കൂടിനുള്ളിൽ കയറിയ തെരുവ് നായ്ക്കൾ കോഴി കുഞ്ഞുങ്ങളെ കടിച്ചു കൊന്നു

By Sooraj S.17 Jul, 2018

imran-azhar

 

 

കരോട്ടുകര: മാളിയേക്കൽ പൗലോസിന്റെ കോഴി വളർത്തൽ കേന്ദ്രത്തിലെ കോഴി കുഞ്ഞുങ്ങളെയാണ് കൂട്ടമായി എത്തിയ തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. ഏകദേശം മുന്നോറോളം കോഴികുഞ്ഞുങ്ങളെയാണ് നായ്ക്കൾ കടിച്ചുകീറിയത്. രാത്രിയിൽ കനത്ത മഴ ആയിരുന്നതിനാൽ വീട്ടുകാർ സംഭവം അറിഞ്ഞിരുന്നില്ല. രാവിലെയാണ് കൂട്ടിലുണ്ടായിരുന്ന കോഴി കുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയെത്. കുഞ്ഞുകോഴികളെ വാങ്ങി വളർത്തി വലുതാക്കി തിരികെ നൽകുകയാണ് പൗലോസ് ചെയ്തിരുന്നത്. സംഭവത്തിൽ ഏകദേശം ഇരുപതിനായിരത്തോളം രൂപയാണ് പൗലോസിന് നഷ്ടമുണ്ടായിരിക്കുന്നത്. ഇരുപത് വർഷത്തോളമായി കോഴിവളർത്തുകയാണ് പൗലോസ്.