തെരുവു കച്ചവടവുമായി ബന്ധപ്പെട്ട നിയമങ്ങളും, പദ്ധതികളും നടപ്പിലാക്കണമെന്ന് കേന്ദ്രം സ്ഥാനങ്ങളോട് ആവശ്യപ്പെട്ടു

By Sarath Surendran.19 09 2018

imran-azhar

 ന്യൂഡല്‍ഹി : തെരുവു കച്ചവടക്കാര്‍ക്ക് കച്ചവടത്തിനനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ ഈ മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളും പദ്ധതികളും സംസ്ഥാനങ്ങള്‍ നടപ്പിലാക്കണമെന്ന് കേന്ദ്ര പാര്‍പ്പിട, നഗരകാര്യ സഹമന്ത്രി (സ്വതന്ത്ര ചുമതല) ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. രാജ്യത്തെ തെരുവു കച്ചവടക്കാരുടെ ദേശീയ സമ്മേളനത്തെ ന്യൂഡല്‍ഹിയില്‍ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

 

നേരത്തെ അസംഘടിത മേഖലയിലെ കച്ചവടക്കാര്‍ ഒഴിപ്പിക്കല്‍, സാധനങ്ങള്‍ കണ്ടുകെട്ടല്‍ എന്നീ ഭീഷണികള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും അവര്‍ക്ക് സാമൂഹ്യ പരിരക്ഷയൊന്നും ലഭ്യമായിരുന്നില്ലെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. 2014 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ തെരുവു വാണിഭക്കാര്‍ (ഉപജീവനോപാധി സംരക്ഷണവും തെരുവു കച്ചവട നിയന്ത്രണവും) നിയമം വഴി തെരുവു കച്ചവടക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും അനധികൃതമായി അവരെ ഒഴിപ്പിക്കുന്നത് തടഞ്ഞതായും കേന്ദ്ര സഹമന്ത്രി ചൂണ്ടിക്കാട്ടി.
ടൗണ്‍ വെന്‍ഡിംഗ് കമ്മിറ്റികളുടെ മൊത്തം അംഗസംഖ്യയില്‍ 40% ത്തില്‍ കുറയാതെ തെരുവു കച്ചവടക്കാരുടെ പ്രതിനിധികള്‍ ഉണ്ടായിരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കാണ്. ഇതുവരെ 21 സംസ്ഥാനങ്ങള്‍ ഈ നിയമത്തിനു കീഴിലുള്ള പദ്ധതികള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ദീനദയാല്‍ അന്ത്യോദയ യോജന- ദേശീയ നഗര ഉപജീവന ദൗത്യത്തിനു കീഴില്‍ (ഡി.എ.വൈ- എന്‍.യു.എല്‍.എം) അനുയോജ്യമായ സ്ഥലം ലഭ്യമാക്കല്‍, വായ്പാ സഹായം, സാമൂഹ്യ സുരക്ഷ, പുതിയ വിപണി സാധ്യതകള്‍ മനസ്സിലാക്കാന്‍ നൈപുണ്യ പരിശീലനം എന്നിവ തെരുവു കച്ചവടക്കാര്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്ന്  ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.

 

നഗരങ്ങളില്‍ സാധനങ്ങളും സേവനങ്ങളും ചെലവു കുറഞ്ഞ രീതിയില്‍ ലഭ്യമാക്കുന്നതില്‍ തെരുവു കച്ചവടക്കാര്‍ക്ക് പ്രധാന പങ്കുണ്ടെന്നും അതുകൊണ്ട് തന്നെ സംസ്ഥാനങ്ങല്‍ക്കും നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കും ദീനദയാല്‍ ഉപാധ്യായ ദേശീയ നഗര ഉപജീവന ദൗത്യത്തിനു കീഴില്‍ 5% തുക തെരുവു കച്ചവടക്കാര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി അിറയിച്ചു. സ്വയം തൊഴില്‍ കണ്ടത്തുന്നതിനും തൊഴില്‍ വിപുലീകരിക്കുന്നിതിനും ഡി.എ.വൈ-എന്‍.യു.എല്‍.എമ്മിനു കീഴില്‍ തെരുവുകച്ചവടക്കാര്‍ക്ക് 7% പലിശ നിരക്കില്‍ വായ്പ അനുവദിക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

 

 

 

OTHER SECTIONS