കോവിഡ് ; നിരീക്ഷണത്തിലുണ്ടായിരുന്ന വിദ്യാർത്ഥിനിയുടെ വീടിന് നേരെ ഉണ്ടായ ആക്രമണം കർശന നടപടി സ്വീകരിക്കും -മുഖ്യമന്ത്രി

By online desk .08 04 2020

imran-azhar

 

പത്തനംതിട്ട: തണ്ണിത്തോട് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിയുടെ വീടിനുനേരെ ഉണ്ടായ ആക്രമണത്തിൽ കർശനടപടി സ്വീകരിക്കുവാൻ പോലീസിനു നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

 

കോയബത്തൂരിൽ നിന്നും എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന വിദ്യാർത്ഥിനിയുടെ കുടുംബത്തിനെതിരെയും വിദ്യാർത്ഥിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റുകള്‍ പ്രചരിച്ചു. കൂടാതെ വിദ്യാർത്ഥിയുടെ അച്ഛന് നേരെ വധ ഭീഷണിയും ഉയർന്നു വന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എന്നാൽ പരാതി നൽകിയതിന് പിന്നാലെയാണ് ഇവരുടെ വീടിനുനേരെയും ആക്രമണം ഉണ്ടായത് .

 

കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നും ഇവര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാവില്ല, പൊലീസിനൊപ്പം നാട്ടുകാരും ഇത്തരം കുത്സിത പ്രവര്‍ത്തികര്‍ക്കെതിരെ രംഗത്തുവരണം, നാടിന്റെ ജാഗ്രത ഇത്തരം കാര്യങ്ങള്‍ക്ക് നേരേയും ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

OTHER SECTIONS