പശ്ചിമബംഗാളില്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് ജനജീവിതം സ്തംഭിപ്പിച്ചു

By uthara.26 09 2018

imran-azhar

 

ബംഗാൾ : ദിനാജ്പുര്‍ ജില്ലയിലെ സ്‌കൂളിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാളില്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദിൽ പല സ്ഥലങ്ങളിൽ ആക്രമണങ്ങൾ അരങ്ങേറി .ട്രെയിൻ സർവിസുകൾ തടയുകയും ബസുകൾക്ക് നേർക്ക് കല്ലേറുകളും ഉണ്ടായി .ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ പല ഭാഗങ്ങളിലായി പോലീസിനെ വിന്യസിപ്പിക്കുകയുണ്ടായി .

 

അധ്യാപകരെ സ്കൂളിൽ നിയമിക്കുന്നതുമായുള്ള വാക്കുതർക്കങ്ങൾക്കൊടുവിൽ പോലീസ് രണ്ട് വിദ്യാർത്ഥികളായ രാജേഷ് സര്‍ക്കാര്‍, തപന്‍ ബര്‍മ്മന്‍ എന്നിവർ മരണപ്പെട്ടു . സമരം ചെയ്തിരുന്ന വിദ്യാർത്ഥികളെ പോലീസ് ലാത്തിവീശി സമരം ചെയ്തിരുന്ന വിദ്യാർത്ഥികളെ പിരിച്ചു വിടുന്നതിനിടയിലാണ് രണ്ട് വിദ്യാർത്ഥികൾ മരിച്ചത് .

OTHER SECTIONS