പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

By Online Desk .20 05 2019

imran-azhar

 

 

പനമരം: പനമരം പുഴയിലെ കീഞ്ഞുകടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഞായറാഴ്ച രാവിലെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പുത്തന്‍തോട്ടത്തില്‍ ആസിഫലിയുടെ ഇളയ മകന്‍ അജ്മല്‍ (17) ആണ് മരിച്ചത്. കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ അജ്മലിനായി സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മണിക്കൂറുകൾക്ക് ശേഷമാണ് അജ്മലിനെ പുഴയിൽ നിന്നും കണ്ടെത്താനായത്.

OTHER SECTIONS