സൈക്കിൾ മൊബൈൽ ടവറിന്റെ സംരക്ഷണ വേലിയിലേക്ക് മറിഞ്ഞ് പത്തുവയസുകാരൻ മരിച്ചു

By സൂരജ് സുരേന്ദ്രന്‍.22 10 2021

imran-azhar

 

 

ഇടുക്കി: ഇടുക്കിയിൽ സൈക്കിൾ നിയന്ത്രണംവിട്ട് മറിഞ്ഞ് പത്ത് വയസുകാരൻ മരിച്ചു. ഉദയഗിരി കൂനംമാക്കൽ ബേബിയുടെ മകൻ എബിൻ ജോസഫ് ബേബി (10) ആണ് മരിച്ചത്.

 

വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. ഉദയഗിരി സെന്റ് മേരീസ് യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു എബിൻ ജോസഫ് ബേബി.

 

എബിൻ ഓടിച്ച സൈക്കിളിന്റെ നിയന്ത്രണം നഷ്ടമായി പുതുതായി നിർമിച്ച മൊബൈൽ ടവറിന്റെ സംരക്ഷണ വേലിയിലേക്ക് വീഴുകയായിരുന്നു.

 

വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ എബിനെ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് അതീവഗുരുതരമായതിനാൽ തൊടുപുഴയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

 

യാത്രാമധ്യേയാണ് മരണം സംഭവിച്ചത്.

 

OTHER SECTIONS