മൊബൈൽ ഗെയിമിൽ കുടുങ്ങി വീണ്ടും വിദ്യാർത്ഥിയുടെ ആത്മഹത്യ

By Sooraj S.11 Jul, 2018

imran-azhar

 

 

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയില്‍ രണ്ടാഴ്ച്ചയ്ക്ക് മുൻപാണ് സംഭവം ഉണ്ടായത്. ബ്ലൂ വെയിൽ പോലുള്ള ആളെക്കൊല്ലി ഗെയിമിന് അടിമയായാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ സംശയം ബലപ്പിക്കുന്ന തെളിവുകളാണ് കുട്ടിയുടെ മുറിയിൽ നിന്നും പൊലീസിന് ലഭിച്ചത്. ബ്ലൂ വെയിൽ എന്ന ചതിക്കുഴിയിൽ നിന്നും കുട്ടികൾ മുക്തി നേടിക്കൊണ്ടിരിക്കുന്ന പാഴ്ച്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ആത്മഹത്യ കൂടി നടക്കുന്നത്. കുട്ടിയുടെ ബുക്കുകളിൽ നിന്നും ഫോണിൽ നിന്നും ലഭിച്ച തെളിവുകൾ പ്രകാരമാണ് മൊബൈൽ ഗെയിം നയിച്ച ആത്മഹത്യയാണിതെന്ന നിഗമനത്തിൽ പോലീസ് എത്തിയിരിക്കുന്നത്. കൂടാതെ കുട്ടി ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് വീട്ടുകാരോടും ബന്ധുക്കളോടും തനിക്ക് കാർ സമ്മാനമായി ലഭിക്കുമെന്ന് പറഞ്ഞിരുന്നു.

 

തുടക്കത്തിൽ നിരവധി ആകർഷണീയമായ ഓഫറുകൾ നൽകി കുട്ടികളെ ചതിക്കുഴിയിൽ ആക്കുന്നു ശേഷം അവരെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇതാണ് ഇത്തരം ഗെയിമുകളുടെ സ്വഭാവം. ഈ സംഭവത്തിനെതിരെ സൈബർ സെല്ലിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.