അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം; വീണ്ടും പരീക്ഷ എഴുതാന്‍ സമ്മതിച്ച് വിദ്യാര്‍ഥികള്‍

By anju.15 05 2019

imran-azhar

കോഴിക്കോട്: മുക്കം നീലേശ്വരം സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരം അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു.

 

രണ്ടു കുട്ടികളോടാണ് ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാന്‍ അവശ്യപ്പെട്ടത്. തീരുമാനത്തെ കുട്ടികളും രക്ഷിതാക്കളും എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു. വരുന്ന സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീക്ഷ എഴുതാന്‍ കുട്ടികള്‍ അപേക്ഷ നല്‍കി.

 

അതേസമയം, നീലേശ്വരം സ്‌കൂളിലെ പരീക്ഷ ആള്‍മാറാട്ട കേസില്‍ പ്രതിയായ അധ്യാപകന്‍ നിഷാദ് വി. മുഹമ്മദ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി താന്‍ പരീക്ഷയെഴുതിയിട്ടില്ലെന്നാണ് അധ്യാപകന്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഉത്തരക്കടലാസുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിനു പരീക്ഷാ ചുമതലയുള്ള പ്രിന്‍സിപ്പലടക്കമുള്ളവര്‍ക്കാണ് ഉത്തരവാദിത്വമെന്നും നിഷാദിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.

OTHER SECTIONS