ജെഎന്‍യു കാംപസിലെ വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം

By praveenprasannan.25 05 2020

imran-azhar

ന്യൂഡല്‍ഹി: ജെഎന്‍യു കാംപസില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങണമെന്ന് അധികൃതരുടെ നിര്‍ദ്ദേശം. മടങ്ങി എത്തുന്നത് ജൂണ്‍ 25ന് ശേഷം മതിയെന്നും അധികൃതര്‍ അറിയിച്ചു.


ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഈ തീരുമാനം. എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും ജൂണ്‍ 25 വരെ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.കൂടുതല്‍ പ്രത്യേക ട്രെയിനുകളും ജൂണ്‍ ആദ്യത്തോടെ 200 ട്രെയിനുകളും സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുളളത്.വിവിധ സംസ്ഥാനങ്ങളില്‍ ബസ്, ടാക്സി സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്കായി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

 

 

OTHER SECTIONS