ജാമിയ മിലിയാ സംഘർഷം : കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടയച്ചു

By Chithra.16 12 2019

imran-azhar

 

ന്യൂ ഡൽഹി : മണിക്കൂറുകളോളം രാജ്യതലസ്ഥാനത്തെ സ്തംഭിപ്പിച്ച ജാമിയ മിലിയാ സർവകലാശാലയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നു. കേസ് രജിസ്റ്റർ ചെയ്യാതെ സർവകലാശാലയിലെ വിദ്യാർത്ഥികളെ വിട്ടയച്ചതോടെയാണ് ഡൽഹിയിൽ സ്ഥിതിഗതികൾ ശാന്തമാകുന്നത്.

 

വിദ്യാർത്ഥികളെ വിട്ടയച്ചതിനാൽ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയ വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികൾ പിൻവാങ്ങി.ഇന്നലെ വൈകുന്നേരമാണ് നഗരം യുദ്ധക്കളമായത്. ജാമിയാ മിലിയാ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സമരം തടയാനായി പൊലീസ് ഇവർക്ക് നേരെ ആക്രമം അഴിച്ചുവിടുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വന്ന വീഡിയോകളിൽ പലതിലും പൊലീസ് പൊതുമുതൽ നശിപ്പിക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു.

 

പൊതുമുതൽ നശിപ്പിച്ചു എന്ന കാരണം പറഞ്ഞ് പൊലീസ് സർവകലാശാലയ്ക്കുള്ളിൽ കയറുകയായിരുന്നു. അകത്ത് കടന്ന പൊലീസ് വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. പൊലീസ് നടത്തിയ നരനായാട്ടിനെതിരെ പ്രതിഷേധിക്കാനായി വിദ്യാർത്ഥികൾ പൊലീസ് ആസ്ഥാനത്ത് പുലർച്ചെ നാല് മണി വരെ തങ്ങിയിരുന്നു. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും കസ്റ്റഡിയിൽ എടുത്തവർ വിട്ടയക്കാൻ പൊലീസ് ഒടുവിൽ തയ്യാറാവുകയായിരുന്നു.

OTHER SECTIONS