സംസ്‌കൃത പഠനം ബുദ്ധി കൂട്ടുമെന്ന് ഗവേഷകന്‍

By Anju N P.17 Jan, 2018

imran-azhar

 

ന്യൂഡല്‍ഹി: സംസ്‌കൃതം പഠിച്ചാല്‍ ഓര്‍മ്മശക്തി വര്‍ധിക്കുമെന്നും ബുദ്ധിയ്ക്ക് ഉണര്‍ച്ചയുണ്ടാകുമെന്നും ഗവേഷണഫലം. ന്യൂറോശാസ്ത്രജ്ഞനായ ജയിംസ് ഹാര്‍ട്സെല്‍ ആണ് ഇതുസംബന്ധിച്ച ലേഖനം സയന്റിഫിക് അമേരിക്കന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത്.

 

പരീക്ഷണാടിസ്ഥാനത്തിലാണ് സംസ്‌കൃതം എഴുതുകയും വായിക്കുകയും ചെയ്താല്‍ ചിന്താശക്തി വര്‍ധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് സംസ്‌കൃതം പഠിച്ചയാളാണ് അദ്ദേഹം. ഇറ്റലിയിലെ ട്രേന്റോ സര്‍വ്വകലാശാലയിലെ തന്റെ സഹപ്രവര്‍ത്തകരും ഹരിയാനയിലെ നാഷണല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്ററിലെ ഡോ. തന്മയ് നാഥ്, ഡോ.നന്ദിനി ചാറ്റര്‍ജി എന്നിവരുമായും ചേര്‍ന്നാണ് ഹാര്‍ട്സല്‍ ഗവേഷണം നത്തിയത്.

 

ശാസ്ത്രീയമായി യജുര്‍വേദം പഠിച്ച പണ്ഡിറ്റ്മാരെയാണ് ഗവേഷണങ്ങളില്‍ പങ്കെടുപ്പിച്ചത്. ആകെയുള്ള 42 പേരില്‍ 21 പേര്‍ ഇങ്ങനെയുള്ളവരായിരുന്നു. രണ്ട് കൂട്ടരുടെയും ഓര്‍മ്മശക്തി, ബുദ്ധിനിലവാരം തുടങ്ങിയവ വിലയിരുത്തിയും താരതമ്യം ചെയ്തുമാണ് ഗവേഷണഫലത്തിലെത്തിയത്. ഇന്ത്യയും ട്രേന്റോ സര്‍വ്വകലാശാലയും ചേര്‍ന്നാണ് ഗവേഷണഫണ്ട് അനുവദിച്ചത്.

 

ശരിയായി ചിന്തിക്കാന്‍ സംസ്‌കൃതം സഹായിക്കുമെന്നാണ് സ്വന്തം അനുഭവത്തില്‍ നിന്ന് ഹാര്‍ട്സല്‍ പറയുന്നത്. സംസ്‌കൃതത്തില്‍ ചിന്തിക്കുകയും പറയുകയും ചെയ്തശേഷം ഇംഗ്ലീഷിലേക്കെത്തുമ്പോള്‍ കൂടുതല്‍ ഊര്‍ജം അനുഭവപ്പെട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

OTHER SECTIONS