ഇന്ത്യയില്‍ വലിയ അളവില്‍ കള്ളപ്പണമുള്ളത് കൊണ്ടാണ് രൂപയുടെ മൂല്യതകർച്ചയ്ക്ക് കാരണം; സുബ്രഹ്മണ്യന്‍ സ്വാമി

By Sarath Surendran.23 09 2018

imran-azhar

 


പനജി: അമേരിക്ക ലോകത്തിലെ ഏറ്റവും വികസിതമായ രാജ്യമായി തുടരുന്നിടത്തോളം ലോക സമ്പദ് വ്യവസ്ഥയില്‍ ഡോളര്‍ ഉയര്‍ന്നുതന്നെ നില്‍ക്കുമെന്ന് ബിജെപി നേതാവും എംപിയുമായി സുബ്രഹ്മണ്യന്‍ സ്വാമി. അമേരിക്കയുടെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടല്ല രൂപയുടെ മൂല്യം കുറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണം രാജ്യത്ത് ഇപ്പോഴും കള്ളപ്പണമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വലിയ അളവില്‍ കള്ളപ്പണമുണ്ടെന്നും അതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രൂപയുടെ പരിധിയിലധികമുള്ള വിനിമയമുണ്ടാകുമ്പോള്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിയുമെന്നും അദ്ദേഹം പറഞ്ഞു.


എന്നാൽ രൂപയുടെ മൂല്യ തകർച്ച തുടരുന്നത് ബിജെപി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്.

 

 

OTHER SECTIONS