ധനകാര്യ വികസന സ്ഥാപനത്തിന് പേര് നിര്‍ദ്ദേശിക്കാം; 15 ലക്ഷംരൂപ പ്രതിഫലം നേടാം

By sisira.28 07 2021

imran-azhar

 

 

 


അടിസ്ഥാനസൗകര്യവികസനത്തിന് ധനസഹായം നല്‍കാന്‍ ലക്ഷ്യമിട്ടുകൊണ്ട് പുതിയതായി രൂപീകരിക്കുന്ന ധനകാര്യ വികസന സ്ഥാപനത്തിന് പേര് നിര്‍ദേശിക്കുന്നവർക്ക് 15 ലക്ഷം രൂപ പ്രതിഫലംനേടാം.

 

പേര്, ടാഗ് ലൈന്‍, ലോഗോ എന്നിവയാണ് നിര്‍ദേശിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന പേരും ലോഗോയും ടാഗ് ലൈനും നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപവീതമാണ് സമ്മാനം നല്‍കുക.

 

രണ്ടാംസ്ഥാനംനേടുന്നവര്‍ക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് രണ്ടുലക്ഷം രൂപയും നല്‍കും.

 

എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 15ആണ്. സര്‍ഗാത്മകത, ആശയവുമായി അടുത്തുനില്‍ക്കുന്നവ തുടങ്ങിയവ പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.


നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിങ് ഇന്‍ഫ്രസ്ട്രക്ടചര്‍ ആന്‍ഡ് ഡെവലപ്മെന്റ് ആക്ട് 2021 പ്രകാരമാണ് പുതിയ സ്ഥാപനം രൂപീകരിക്കുന്നത്.

 

നാഷണല്‍ ഇന്‍ഫ്രസ്ട്രക്ചര്‍ പൈപ്പ്ലൈനിനുകീഴില്‍ 7000 പദ്ധതികളാണുള്ളത്. 111 ലക്ഷംകോടിയുടെ പദ്ധതി പൂര്‍ത്തീകരണത്തിന് സഹായിക്കുകയെന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ഡവലപ്മെന്റ് ബാങ്കായിട്ടായിരിക്കും സ്ഥാപനം പ്രവര്‍ത്തിക്കുക.

 

 

OTHER SECTIONS