ശുഹൈബിന്റെ കൊലപാതകം; പ്രതിഷേധവുമായി സിപിഐ

By BINDU PP .13 Feb, 2018

imran-azhar

 

 


കണ്ണൂര്‍: എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവും ദുഖവും രേഖപ്പെടുത്തുന്നതായി സിപിഐ ജില്ല സെക്രട്ടറി അഡ്വ പി സന്തോഷ്‌കുമാര്‍ അറിയിച്ചു.കേരളത്തിലെ മറ്റ് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടാകുന്നുണ്ട്. എന്നാല്‍ അത്തരം സംഘര്‍ഷങ്ങളുടെ അനന്തരഫലമായി ഭീകരമായ കൊലപാതകങ്ങളും കൊല്ലാക്കൊലകളും എങ്ങനെയാണ് കണ്ണൂരില്‍ മാത്രം നടക്കുന്നതെന്നത് പരിശോധിക്കേണ്ട വിഷയമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പാര്‍ട്ടി വിരുദ്ധരായി കണക്കാക്കി സംഘടനയില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

OTHER SECTIONS