മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തി

By Ambily chandrasekharan.24 Feb, 2018

imran-azhar


തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ തൂങ്ങി മരിച്ചു. ഇരുപത്തിനാലാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞ മുരുകന്‍ ആശാരിയെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ബാത്ത് റൂമില്‍ തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും മരണമടയുകയായിരുന്നു ഇയാള്‍.ചികിത്സക്കിടെ അര്‍ബുദബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമം കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് പറയപ്പെടുന്നു.

OTHER SECTIONS