അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണത്തിൽ ഒമ്പത് മരണം: ആക്രമണം കല്യാണ ആഘോഷത്തിനിടെ

By Online Desk .12 07 2019

imran-azhar

 

 

കാബുള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ കുട്ടി ചാവേര്‍ നടത്തിയ സ്ഫോടനത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. കല്യാണ ആഘോഷത്തിനിടെ കുട്ടിയെ ചാവേറായി ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാചിര്‍-ഔ-ഗം ജില്ലയിലായിരുന്നു സംഭവം.

 

പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമാണിത്. ഐ.എസിന്റെ അഫ്ഗാനിസ്ഥാന്‍ ഘടകത്തിന് സ്വാധീനമുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. കബൂള്‍ വിദ്യാഭ്യാസ കേന്ദ്രത്തിലേത് ഉള്‍പ്പടെ അഫ്ഗാനില്‍ സമീപകാലത്ത് നടന്ന നിരവധി സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഈ സംഘടനയാണെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ കമാന്‍ഡറായ മാലിക് നൂറിനെ ലക്ഷ്യം വെച്ചായിരുന്നു സ്ഫോടനമെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മാലിക് നൂറിന്റെ രണ്ട് മക്കളും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. കൗമാരക്കാരനാണ് സ്ഫോടനം നടത്തിയ ചാവേര്‍. താലിബാനും അഫ്ഗാന്‍ സര്‍ക്കാരും തമ്മിലുള്ള ചരിത്രപരമായ സമാധാന ഉടമ്പടി നിലവില്‍ വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ഫോടനം നടന്നത്.

OTHER SECTIONS