പാക്കിസ്ഥാനിൽ ചാവേറാക്രമണം: ആക്രമണം നടത്തിയത് വനിതാ ചാവേർ, ഒൻപത് പേർ കൊല്ലപ്പെട്ടു

By Sooraj Surendran .21 07 2019

imran-azhar

 

 

ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ ചാവേറാക്രമണം. ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ പാക്കിസ്ഥാനിലെ ദേര ഇസ്മായിൽ ഖാൻ നഗരത്തിലെ ആശുപത്രിക്കു സമീപമാണ് ചാവേറാക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ വനിതാ ചാവേറാണ്. കഴിഞ്ഞ ദിവസമുണ്ടായ വെടിവെയ്പ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ചാവേർ സ്ഫോടനം നടത്തിയത്. സ്‌ഫോടനത്തിൽ മുപ്പതിലധികം പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. ചാവേറാക്രമണത്തിൽ നാല് പോലീസുകാരും കൊല്ലപ്പെട്ടു.

OTHER SECTIONS