കരുത്തരിൽ കരുത്തനായ സുൽത്താൻ; ഹൃദയാഘാതം ഭീമൻ പോത്തിന്റെ ജീവനെടുത്തു

By സൂരജ് സുരേന്ദ്രന്‍.28 09 2021

imran-azhar

 

 

ഒരു ടണ്ണോളം ഭാരം, ആപ്പിളും കാരറ്റും പച്ചിലയും വൈക്കോലും 10 ലിറ്ററിലേറെ പാലും ശീലം, രാത്രിയിൽ മദ്യം രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള സുൽത്താൻ എന്ന ഭീമൻ പോത്ത് ഓർമയായി.

 

അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതം മൂലമാണ് പോത്ത് ചത്തത്. ഹരിയാനയിലെ സുൽത്താൻ ജോട്ടെ എന്ന പോത്താണ് ദിവസങ്ങൾക്ക് മുൻപ് ചത്തത്.

 

21 കോടി രൂപയോളം വില മതിപ്പുണ്ടായിരുന്ന പോത്താണ് സുൽത്താൻ.

 

വാർത്തകളിൽ സുൽത്താൻ നിറഞ്ഞതോടെ പോത്തിന്റെ ബീജത്തിനായി ഒട്ടേറെ ആളുകൾ എത്തിയിരുന്നു.

 

എന്നാൽ കോടികൾ വില പറഞ്ഞിട്ടും വിൽക്കാൻ ഉടമയായ നരേഷ് ബെനിവാലെ തയാറായിരുന്നില്ല. പോത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വയറലായിരുന്നു.

 

OTHER SECTIONS