വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് സ്റ്റുഡന്റ് കോര്‍ണര്‍ സംഘടിപ്പിക്കുന്നു

By anju.20 03 2019

imran-azhar

തലസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വേനല്‍ക്കാല സ്‌ക്കൂള്‍ പ്രോഗ്രാം നടത്തുന്നു. ഇന്‍സ്പിരിറ്റ് ഐഎഎസ് അക്കാദമിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എട്ടാം ക്ലാസിനും പത്താം ക്ലാസിനും പറിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സിവില്‍ സര്‍വീസ് സ്റ്റുഡന്‍ഡ്‌സ് കോര്‍ണര്‍ എന്ന പേരില്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വിപുലമായ പങ്കെടുക്കാനുള്ള അവസരമാണ് പരിപാടിഒരുക്കുന്നത്.

 

സിവില്‍ സര്‍വീസ് വിഷയങ്ങള്‍,പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, പൊതു പ്രഭാഷണം, നൈപുണ്യ വികസനം എന്നീ വിഷയങ്ങളിലായിരിക്കും ക്ലാസുകള്‍. ഏപ്രില്‍ 3 മുതല്‍ മെയ് 17 വരെയാണ് ക്ലാസുകള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 8921244854 അല്ലെങ്കില്‍ 9846461098, 9846929809 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

OTHER SECTIONS