വിധിയിൽ തൃപ്തരല്ല; വിശദമായി ആലോചിച്ചതിന് ശേഷം പുനഃപരിശോധനാ ഹർജി : സുന്നി വഖഫ് ബോർഡ്

By Chithra.09 11 2019

imran-azhar

 

ന്യൂ ഡൽഹി : അയോദ്ധ്യ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോർഡ്. കേസിൽ വഖഫ് ബോർഡിന്റെ വാദങ്ങൾ നിലനിൽക്കുന്നുവെന്ന് പറഞ്ഞ സുപ്രീം കോടതി എന്നാൽ ഭൂമിയിൽ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ വഖഫ് ബോർഡിന് തെളിയിക്കാൻ കഴിഞ്ഞില്ല.

 


കോടതി വിധിയെ ബഹുമാനിക്കുന്നെവെന്നും എന്നാൽ അതിൽ തൃപ്തരല്ല. പുനഃപരിശോധനാ ഹർജി സമർപ്പിക്കുന്ന കാര്യത്തിൽ വിശദമായ ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ സഫർയാബ് ജീലാനി പറഞ്ഞു.

 

കേസിൽ വിധി പറഞ്ഞ രഞ്ജൻ ഗോഗോയി ഉടനെത്തന്നെ ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുകയും ജസ്റ്റിസ് ബോബ്‌ഡെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുകയും ചെയ്യും. അതിനാൽ തന്നെ വഖഫ് ബോർഡിന്റെ പുനഃപരിശോധന ഹർജികൾ എത്രമാത്രം ഫലപ്രദമാകുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല.

OTHER SECTIONS