ചെങ്കോട്ടയിൽ പതാക ഉയർത്തിയവരുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ബി ജെ പി എംപി

By online desk .27 01 2021

imran-azhar


ഡൽഹി : ചെങ്കോട്ടയിൽ പതാക ഉയർത്തിയ ദീപ് സിദ്ദുവുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ബിജെപി എംപിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോൾ. തനിക്കോ കുടുംബത്തിനോ ദീപ് സിദ്ദുവുമായി യാതൊരു ബന്ധവുമില്ല എന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെ ആരോപണം തള്ളിയ അദ്ദേഹം സിജിങ്കോട്ടയിലെ സംഭവം തന്നെ വളരെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കുന്നത് ജനാധിപത്യ അവകാശമാണ് അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് ദുരുപയോഗപ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

കർഷകരുടെ സമരം കൂടുതൽ അക്രമാസക്തമാവുമ്പോഴും സമരത്തോട് കേന്ദ്രം കടുത്ത സമീപനം സ്വീകരിക്കുന്നില്ല. സമരം ചെയ്യുന്ന സംഘടനകളോട് അനൗദ്യോഗിക ചര്‍ച്ചകള്‍ പ്രത്യേകം നടത്താനും സംഘടനകളെ സമരത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കാനുമാകും കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേയ്ക്ക് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാം എന്ന നിര്‍ദ്ദേശം പുതിയ സാഹചര്യത്തിലും തുടരാനാണ് കേന്ദ്ര തീരുമാനം.

OTHER SECTIONS