നാക്കു പിഴച്ചു; സണ്ണി ലിയോണ്‍ ലീഡ് ചെയ്യുന്നുവെന്ന് അര്‍ണബ്; എത്ര വോട്ടിനെന്ന് സണ്ണി ലിയോണ്‍

By anju.23 05 2019

imran-azhar


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ റിപ്പബ്‌ളിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയുടെ നാക്കുപിഴ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ.

 

സണ്ണി ഡിയോള്‍ എന്നതിന് പകരം സണ്ണി ലിയോണ്‍ എന്ന് പറഞ്ഞതാണ് അര്‍ണബ് ട്രോളുകളില്‍ വീണ്ടും നിറഞ്ഞിരിക്കുന്നത്. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സണ്ണി ഡിയോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജാഖറിനേക്കാള്‍ ലീഡ് നേടിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെയാണ് അര്‍ണബിന് ഈ നാക്കുപിഴ . അര്‍ണബിന്റെ അബദ്ധം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ താന്‍ എത്ര വോട്ടിനാണ് മുന്നിട്ടുനില്‍ക്കുന്നതെന്ന് ചോദിച്ച് സണ്ണി ലിയോണ്‍ ട്വിറ്ററില്‍ രംഗത്തെത്തി.

OTHER SECTIONS