വേനല്‍ച്ചൂട് ; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

By anju.26 03 2019

imran-azhar

സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ സൂര്യാതപ മുന്നറിയിപ്പ് തുടരുകയാണ്. ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്നു ഉയർന്ന താപനില ശരാശരിയിൽ നിന്നും മൂന്ന് മുതൽ നാല് ഡിഗ്രി വരെയും നാളെയും മറ്റന്നാളും ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്. ഈ മാസം 28 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പതിനൊന്ന് മണി മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം ഒരു കുപ്പിയിൽ കയ്യിൽ കരുതണം. രോഗങ്ങൾ ഉള്ളവർ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. തുടങ്ങിയി നിര്‍ദ്ദേശങ്ങളും പൊതു ജനങ്ങള്‍ക്ക് നല‍്‍കിയിട്ടുണ്ട്.

 

എൽ നിനോ പ്രതിഭാസവും മഴക്കുറവും സംസ്ഥാനത്തെ ചുട്ട് പൊള്ളിക്കുകയാണ്. ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയ താപനില 41‌ ഡിഗ്രി സെൽഷ്യസ്. രണ്ടാം തവണയാണ് പാലക്കാട് ഉയർന്ന താപനില 41 ഡിഗ്രിയിൽ എത്തുന്നത്. സൂര്യാതപ മുന്നറിയിപ്പ് അവഗണിച്ച് തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് സംബന്ധിച്ച പരിശോധന വരും ദിവസങ്ങളിലും തുടരും.

 

OTHER SECTIONS