അഞ്ചാം നിലയില്‍ നിന്ന് കുഞ്ഞ് താഴെ വീണു: കൈകളില്‍ ഏറ്റുവാങ്ങി സൂപ്പര്‍ ഹീറോ

By priya.24 07 2022

imran-azhar

ബെയ്ജിങ്: ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്നു ജനാലയിലൂടെ വീണ 2 വയസ്സുകാരിയെ നിലത്തുവീഴാതെ രക്ഷിച്ച് യുവാവ്. ഷെജിയാങ് പ്രവിശ്യയിലെ ടോങ്ഷിയാങ് നഗരത്തിലാണു സംഭവം.ഷെന്‍ ഡോങ് (31) കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ പൊലീസ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.ആദ്യം ചൈനയിലും പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഷെന്‍ ഡോങ് സൂപ്പര്‍ ഹീറോയായി.


പെണ്‍കുഞ്ഞിന് കാലിനും ശ്വാസകോശത്തിനും ചെറിയ പരുക്കുകളുണ്ട്. കുഞ്ഞ് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു.'ദേശീയ സൂപ്പര്‍താരം' എന്നാണ് ഡോങ്ങിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

 

 

OTHER SECTIONS