സുപ്രീംകോടതിയിലെ പ്രശ്നങ്ങൾക്ക് പരഹരിക്കപ്പെട്ടുവെന്ന് കരുതുന്നു: ജസ്റ്റിസ് കുര്യൻ ജോസഫ്

By Bindu.13 Jan, 2018

imran-azhar

 

 

 

കൊച്ചി: സുപ്രീംകോടതിയിലെ പ്രശ്നങ്ങൾക്കു പരിഹാരമായെന്ന് കരുതുന്നതായി ജസ്റ്റിസ് കുര്യൻ ജോസഫ്.രാജ്യതാൽപര്യമനുസരിച്ചാണ് കഴിഞ്ഞദിവസം ചില കാര്യങ്ങൾ തുറന്നുപറഞ്ഞത്. നീതിക്കും നീതിപീഠത്തിനുമായാണു നിലകൊണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .ജനങ്ങൾക്കു ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് ഇടപെട്ടത്. അച്ചടക്കലംഘനം ഉണ്ടായിട്ടില്ല. ഇതോടെ കാര്യങ്ങൾ സുതാര്യമാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കുര്യൻ ജോസഫ് ഉൾപ്പെടെ സുപ്രീം കോടതിയിലെ മുതിർന്ന നാലു ജഡ്ജിമാർ വെള്ളിയാഴ്ച വാർത്താസമ്മേളനം നടത്തി ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്നു മുന്നറിയിപ്പു നൽകിയിരുന്നു.

OTHER SECTIONS