ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി

By Sooraj Surendran.15 03 2019

imran-azhar

 

 

ന്യൂ ഡൽഹി: ഐപിഎൽ ആറാം സീസണിലെ ഒത്തുകളിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാൻ റോയൽസ് ടീം മുൻ താരമായ ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ജസ്റ്റീസ് അശോക് ഭൂഷൻ, കെ.എം. ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ച് ആജീവനാന്ത വിലക്ക് പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടു. ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് വിധി പറഞ്ഞത്. ഐപിഎൽ ഒത്തുകളി കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് പിൻവലിക്കാൻ ബിസിസിഐ തയ്യാറായിരുന്നില്ല. കോടതി വിധി പ്രകാരം മൂന്ന് മാസത്തിനകം ഇത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

OTHER SECTIONS